ഇടുക്കി: ഭാഗ്യക്കുറി ക്ഷേമനിധിയിലെ സജീവ അംഗങ്ങളുടെ വിവരങ്ങൾ ആധാർ കാർഡ് അടിസ്ഥാനമാക്കി പേര് മേൽവിലാസം, ഫോൺ നമ്പർ, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, നോമിനിയുടെ പേര്, നോമിനിയുടെ മേൽവിലാസം എന്നിവയുടെ അപ്‌ഡേഷൻ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. എല്ലാ സജീവ അംഗങ്ങളും ആധാർ കാർഡിന്റെ കോപ്പിയും നോമിനിയുടെ ആധാർ കാർഡിന്റെ കോപ്പിയും ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.