മുട്ടം: കൊളംബോയിൽ നടക്കുന്ന ശ്രീലങ്കൻ ബാസ്‌കറ്റ്‌ബോൾ ഫെഡറേഷന്റെ എലൈറ്റ് ലീഗായ അവന്ത് സൂപ്പർ കപ്പ് 2022 മത്സരങ്ങൾ നിയന്ത്രിക്കാൻ മുട്ടം സ്വദേശിയായ ഫിബ രാജ്യാന്തര റഫറി അലൻ സി. ജോസും. നിരവധി വിദേശതാരങ്ങളും ആർമി താരങ്ങളും ഉൾപ്പെട്ട ഈ എലൈറ്റ് ലീഗിൽ ലിത്വാനിയയിൽ നിന്നുള്ള പ്രൊഫഷണൽ ക്ലബ്ബും ശ്രീലങ്കൻ ക്ലബ്ബുകളോടൊപ്പം മൽസരിക്കുന്നുണ്ട്. 2021 സെപ്തംബർ മുതലാണ് രാജ്യാന്തര ബാസ്‌കറ്റ്‌ബോൾ ഫെഡറേഷന്റെ വൈറ്റ് റഫറീയിംഗ് ബാഡ്ജിന് അർഹനായത്. മുട്ടം ഷന്താൾ ജ്യോതി ബാസ്‌കറ്റ്‌ബോൾ ടീമിലൂടെയാണ് കളിയിൽ വളർന്നത്. മുട്ടം ചാരക്കുന്നത്ത് ബെന്നി ജോൺ ബെൻസി ദമ്പതികളുടെ മകനാണ് അലൻ. ശിൽപ്പ, ആൽവിൻ എന്നിവർ സഹോദരങ്ങളാണ്.