പീരുമേട്: ഐക്യട്രേഡ് യൂണിയൻ നേതൃത്വത്തിൽ 28,​ 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്. രാജൻ നയിച്ച ജാഥയ്ക്ക് പീരുമേട് താലൂക്കിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. 35-ാം മൈൽ,​ പെരുവന്താനം,​ ഏലപ്പാറ,​ ഉപ്പുതറ,​ പീരുമേട്,​ പാമ്പനാർ,​ വണ്ടിപ്പെരിയാർ, കുമളി എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണം നൽകിയത്. ജി. വിജയാനന്ദ്,​ വി.കെ. ധനപാലൻ,​ ആർ. വിനോദ്,​ കെ.ടി. ബിനു,​ ജോസ് ഫിലിപ്പ്,​ സി.ആർ. സോമൻ,​ വി.ആർ. ബാലകൃഷ്ണൻ,​ എം. തങ്കദുരൈ,​ കെ.എം. മുഹമ്മദാലി,​ സി. സിൽവസ്റ്റർ എന്നിവർ പ്രസംഗിച്ചു.