അടിമാലി: സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷാന്റി ബേബി അവതരിപ്പിച്ചു. 91,​54,​29,​000 രൂപ വരവും 91,​50,​56,​150 രൂപ ചിലവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പശ്ചാത്തല മേഖല, ഭവന നിർമ്മാണം. ക്ഷീര വികസനം, നീർത്തടാധിഷ്ഠിത പദ്ധതികൾ, മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മാലിന്യസംസ്‌കരണം, ആരോഗ്യ മേഖല എന്നങ്ങനെ സമസ്ത മേഖലകളെയും സ്പർശിക്കുന്നതാണ് ബഡ്ജറ്റ്. ബഡ്ജറ്റ് ചർച്ചയിന്മേൽ വികസനകാര്യ സമിതി അദ്ധ്യക്ഷൻ കോയ അമ്പാട്ട്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സനില രാജേന്ദ്രൻ, മെമ്പർമാരായ എം.എ. അൻസാരി, ജോർജ്ജ് തോമസ് കെ. കൃഷ്ണമൂർത്തി, സി.കെ. പ്രസാദ്, മിനി ലാലു, മേരി ജോർജ്ജ്, രാജമ്മ രാധാകൃഷണൻ, ജെ. അഖില തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു.