കഞ്ഞിക്കുഴി: ഇന്നും നാളെയും നടക്കുന്ന പൊതുപണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് അറിയിച്ചു. രാഷ്ട്രീയ പ്രേരിതമായ ഈ പണിമുടക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പരീക്ഷകൾ നടന്നുകൊണ്ടിരിക്കെ വിദ്യാർത്ഥികൾക്ക് സംശയ നിവാരണം നടത്തേണ്ട സമയത്ത് പണിമുടക്ക് നടത്തി വിദ്യാലയ അന്തരീക്ഷത്തെയും വിദ്യാർത്ഥികളുടെ മാനസിക അവസ്ഥയെയും താളം തെറ്റിക്കുന്ന നിലപാടാണ് ഇടതു വലതു സംഘടനകൾ സ്വീകരിക്കുന്നത്. അതു മനസിലാക്കി മുഴുവൻ അദ്ധ്യാപകരും ജോലിക്ക് ഹാജരാകണം. ഹാജരാകുന്ന മുഴുവൻ അദ്ധ്യാപകർക്കും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് ഹരി ആർ. വിശ്വനാഥ്, സംസ്ഥാന സമിതി അംഗം പി.പി.സജീവ് എന്നിവർ ആവശ്യപ്പെട്ടു.