കുമളി: കുമളി ഗ്രാമ പഞ്ചായത്തിൽ എൽ.ഡി .എഫിന് ലഭിച്ച അംഗീകാരത്തെ ജനോപകാര പ്രദമായി മാറ്റി പ്രവത്തിക്കാൻ പഞ്ചായത്തിന് കഴിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.ജയചന്ദ്രൻ. മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയ കുമളി പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് എൽഡിഎഫ് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുമളിയുടെ യുടെ മുഖച്ഛായ മാറും വിധം ജനോപകാരപ്രദമായ വികസന പ്രവർത്തനംനടത്താൻ ഭരണസമിതിക്ക് ഇനിയും കഴിയട്ടെ എന്നും ജയചന്ദ്രൻ പറഞ്ഞു. സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും അനുകൂലമായ ഭരണപരമായ പരിപാടികൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജയചന്ദ്രന്‌സിപിഎം ഏരിയ കമ്മിറ്റി അംഗം എൻ സദാനന്ദൻ പൊന്നാടയണിയിച്ചു സ്വീകരിച്ചു.എൽഡിഎഫ് കുമളി പഞ്ചായത്ത് കൺവീനർ വക്കച്ചൻ ആലക്കാപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.തിലകൻ. ഏരിയാസെക്രട്ടറി ജി. വിജയാനന്ദ്. ജില്ലാ പഞ്ചായത്തംഗങ്ങളായ രാരിച്ചൻ നിറാണന്നേൽ. എസ്.പി.രാജേന്ദ്രൻ. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ , കെ.എൻ. സിദ്ദിക്ക് എന്നിവർ സംസാരിച്ചു.