മുരിക്കാട്ടുകുടി :ഗവ ട്രൈബൽ ഹയർ സെക്കന്ററി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ജൂനിയർ റെഡ്‌ക്രോസ് യൂനിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പ്പിറ്റലിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.

ഡോ. അഡോൾഡ് ജോർജ് (അസ്ഥിരോഗ വിഭാഗം), ഡോ. ഡിറ്റിൻ ജോസഫ് (ശിശു രോഗ വിഭാഗം), ഡോ. ക്രിസ്റ്റി മരിയ (കമ്യുണിറ്റി മെഡിസിൻ), ഡോ. ജോൺ മാത്യു (ശ്വാസകോശരോഗ വിഭാഗം), ഡോ. ദിവ്യ ബി (ഗൈനെക്കോളജി വിഭാഗം), ഡോ. ജെയിംസ് ജോർജ് (ഫിസിയോ തെറാപ്പി വിഭാഗം) ഡോ. അരുണാദേവി (നേത്രരോഗ വിഭാഗം) എന്നിവർ രോഗികളെ പരിശോധിച്ചു.