തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറും. . ക്ഷേത്രകലകൾക്കും, ക്ലാസിക്കൽ കലകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഉത്സവപരിപാടികളും പ്രമുഖകലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളങ്ങൾ, പഞ്ചവാദ്യം, നാദസ്വരം എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. തുരുവുത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ശീവേലിയും നടക്കും.

ഇന്ന് രാവിലെ 6.15 ന് എതൃത്തപൂജ,​ എതൃത്തശിവേലി,​ ചതു:ശുദ്ധി,​ ധാര,​ പഞ്ചഗവ്യം,​ പഞ്ചകം,​ 7.30 ന് പന്തീരടിപൂജ ,​8.30 ന് യോഗീശ്വരപൂജ,​ 11.15 ന് ഉച്ചപൂജ,​ 11.30 ന് ഉച്ചശീവേലി,​ തിരുവോണ ഊട്ട്,​ വൈകിട്ട് 04.00 ന് നടതുറക്കൽ

6.30 ന് ദീപാരാധന,​ 7 ന് ബലിക്കൽപുര നമസ്കാരം ഭഗവാന് നെയ്കിണ്ടി സമർപ്പണം,​ രാത്രി 8 നും 8.30 ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ആമല്ലൂർ കാവനാട്ട് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും.

അരങ്ങിൽ:വൈകിട്ട് 6.30 ന് തിരുവാതിര,​ 7.20ന് ഭരതനാട്യം,​ 8 ന് ഭദ്രദീപം തെളിക്കൽ തുർർന്ന് .സ്വാമി അയ്യപ്പദാസിന്റെ പ്രഭാഷണം 8.30 മുതൽ ഭക്തിഗാനസുധ.

വിവിധ ദിവസങ്ങളിലായിക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ തിരുവാതിര, ഭരതനാട്യം, ഭക്തിഗാനസുധ, ചാക്യാർകൂത്ത്, പഞ്ചാരിമേളം, സോപാന സംഗീതം, ഭക്തിഗാനമേള, സംഗീതകച്ചേരി, കുച്ചിപ്പുടി, പ്രഭാഷണം, ക്ളാസിക്കൽ ഡാൻസ്, സംഗീതസദസ്, കഥകളി, സാദസ്വരകച്ചേരി, ഭക്തിഗാനസുധ, രാമായണ നൃത്തശിൽപ്പം, മേജർസെറ്റ് പഞ്ചവാദ്യം എന്നിവ നടക്കും. പത്താം ഉത്സവ ദിവസമായ ഏപ്രിൽ 6 ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.