
തൊടുപുഴ : ഇടുക്കി ജില്ലയിലേയ്ക്കുള്ള പ്രവേശന കവാടമായ അച്ഛൻ കവലക്ക് സമീപം നട്ടുവളർത്തിയ തണൽ മരങ്ങൾ മുറിച്ചു മാറ്റി.സമീപത്തുള്ള പാടത്ത് മണ്ണിടുന്നതിന് വേണ്ടിയാണ് വർഷങ്ങൾ പഴക്കമുള്ള തണൽ മരങ്ങൾ മുറിച്ചതെന്ന് നാട്ടുകാർ പറഞ്ഞു..പൊതുമരാമത്ത് മരംമുറിക്കാൻ അനുവാദം കൊടുത്തിരിന്നില്ല .തുടർന്ന് വാഴക്കുളം പോലീസെത്തിമരം മുറി തടഞ്ഞു. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കേസെടുക്കും എന്ന് പൊസ് അറിയിച്ചു. കൊവിഡ് കാലത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് തണലേകിയ മരമാണ് മുറിച്ചത്.