കരിമണ്ണൂർ: 139332919 വരവും138199180 രൂപ ചെലവുംപ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് അവതരിപ്പിച്ചു.
നെൽകൃഷി സംരക്ഷണ പ്രോൽസാഹനത്തിനായി വിത കൊയ്ത്, മെതിക്കൽ, കൂലി ചിലവ്, യന്ത്രസഹായ, വളം സബ്‌സിഡി കൾക്കായി 15 ലക്ഷം രൂപയും. മൽസ്യ മാംസോൽപ്പാദനസ്വയംപര്യാപ്തത, കാലിത്തീറ്റ നിർമാണ യൂണിറ്റുകൾ, കിഴങ്ങ് വിളകൾ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങ മൂല്യവർദ്ധിതമാക്കുന്നതിനായി പ്രയർ യൂണിറ്റുകൾ, മൃഗസംരക്ഷണ മേഖലയ്ക്ക് മുപ്പത്തഞ്ചു ലക്ഷം രൂപയും ക്ഷീര സൗഹൃദ ഗ്രാമം പദ്ധതിയിലൂടെ കർഷകർക്കായി 10 ലക്ഷം രൂപയും ജൈവ വള നിർമ്മാണ യൂണിറ്റകൾ, തേനീച്ച കൃഷി വ്യാപനം ഉൾപ്പെടെ ഉൽപ്പാദന മേഖലയിൽ ഒരു കോടി പതിനഞ്ചു ലക്ഷത്തി അമ്പതിനായിരം രൂപയും വകയിരുത്തി.
പ്രസിഡന്റ് റെജി ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോണിയ ജോബിൻ, ദേവസ്യ ദേവസ്യ, ബിജി ജോമോൻ, മെമ്പർമാരായ ലിയോ കുന്നപ്പിള്ളി,ബൈജു വറവുങ്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, സെക്രട്ടറി ഷാജു മാത്യു അക്കൗണ്ടന്റ് ബിജി പോൾ , വിവിധ ഘടകസ്ഥാപങ്ങളിലെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.