തൊടുപുഴ: കേരളാ സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് സർവ്വീസ് ടെക്‌നീഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൗമ മണിക്കൂർ ദിനാചരണം നടത്തി.
വൈദ്യുതി വിളക്കുകളും, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉപകരണങ്ങളും ഒരു മണിക്കൂർ സ്വിച്ച് ഓഫ് ചെയ്തു കൊണ്ട് എർത്തവർ സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജസ്റ്റിൻ മാത്യു പറഞ്ഞു. ജില്ലയിൽ നിന്ന് ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻസ് അസോസിയേഷനിലെ 300 ഓളം ടെക്‌നീഷ്യൻമാർ തങ്ങളുടെ വീട്ടിലെ വൈദ്യുതി വിളക്കുകൾ ഓഫ് ചെയ്ത് ഭൗമ മണിക്കൂർ ദിനാചരണത്തിൽ പങ്കാളികളായി.