മൂലമറ്റം: അശോക കവലയിൽ നിന്ന് തിരികെ എ.കെ.ജി കവലയിലെത്തി ഫിലിപ്പ് വെടി ഉയർത്തവേ റോഡരികിൽ കിടന്നിരുന്ന ഓട്ടോറിക്ഷയിലും വെടിയുണ്ട പതിഞ്ഞു. ഓട്ടോറിക്ഷയുടെ പിന്നിൽ വ്യാപകമായി വെടിയുണ്ടയേറ്റിട്ടുണ്ട്. പടുത തുളച്ചു കടന്ന് പോയ വെടിയുണ്ട മുൻ വശത്തുള്ള ഗ്ലാസിന്റെ നിരവധി ഭാഗത്തും തുളച്ചിട്ടുണ്ട്. ഓട്ടോറിക്ഷയിൽ വെടിയേറ്റ ഭാഗം എറണാകുളം ഫോൻറസിക് അസിസ്റ്റൻഡ് ഡയറക്ടർ സൂസന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.