
പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയന്റെ വാർഷിക പൊതുയോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി കെ.പി. ബിനു വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. വിശദമായ ചർച്ചയ്ക്ക് ശേഷം യോഗം അംഗീകരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ, കൗൺസിലർമാരായ പി.വി. സന്തോഷ്, പി.എസ്. ചന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ, വനിതാ സംഘം സെക്രട്ടറി ലതാ മുകുന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.