തൊടുപുഴ: ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരള കോൺഗ്രസ് (എം) ശക്തമായ ഇടപെടൽ നടത്തുമെന്ന് കേരള കോൺഗ്രസ്

(എം) ജില്ലാ പ്രസിഡന്റ് ജോസ്. പാലത്തിനാൽ പറഞ്ഞു. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയ വിതരണം ത്വരിതപ്പെടുത്തൽ നിർമ്മാണ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ഇടത് മുന്നണി ജില്ലാ തലത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയേയും റവന്യു മന്ത്രിയും കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് . നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷതവഹിച്ച യോഗത്തിൽ നേതാക്കളായ പ്രൊഫ കെ .ഐ .ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതയേടത്ത്, ആമ്പൽ ജോർജ്, അപ്പച്ചൻ ഓലിക്കരോട്ട് ,അഡ്വ ബിനു തോട്ടുങ്കൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കുന്നുംപുറം, അബ്രഹാം അടപ്പുർ, കെവിൻ ജോർജ്ജ്,ജോസി വേളാഞ്ചേരി, ജോൺസ് നന്ദളത്ത്, അബ്രഹാം മുണ്ടുപുഴക്കൽ, ഷിജു പൊന്നാമറ്റം, ജോജോ അറയ്ക്കക്കണ്ടം, തോമസ് മൈലാടൂർ തുടങ്ങിയവർ പ്രസംഗിച്ചു