തൊടുപുഴ: ശ്രീകൃഷ്ണവിലാസം എൻ എസ് എസ് കരയോഗം കോവിഡിന് ശേഷമുള്ള ആരോഗ്യ ജീവിതത്തെപ്പറ്റി ക്ലാസ്സ് നടത്തി. ചാഴിക്കാട്ട് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ദ്ധൻ ഡോ.അജോ കെ ജോസ് ക്ലാസ് എടുത്തു.. യോഗം തൊടുപുഴ യൂണിയൻ പ്രസിഡന്റ് കെ കെ കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ആർ ജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുധാകരൻ സ്വാഗതം പറഞ്ഞു.എൻജിനിയറിങ്ങിൽ ഒന്നാം ക്ലാസ് നേടി വിജയിച്ച ടി സി കൃഷ്ണപ്രിയയെ മെമന്റോ നൽകി ആദരിച്ചു.