aadharikkunnu

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും മികച്ച മട്ടുപ്പാവ് കൃഷിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട തൊടുപുഴ മംഗലത്ത് പുന്നൂസിനെ കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആദരിച്ചു.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മധു തങ്കശ്ശേരി അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് ലാൽ,ട്രഷറർ പോൾസൺ ജമിനി, സംസ്ഥാന കമ്മിറ്റി അംഗം ടോം ചെറിയാൻ, ജോസ് മീഡിയ, ബിജി കോട്ടയിൽ, ബിനു വിക്ടറി, അജേഷ് മുതലക്കോടം എന്നിവർ പ്രസംഗിച്ചു. ഏപ്രിലിൽ വാഗമണ്ണിൽ വച്ച് നേതൃത്വ പരിശീലന ക്യാമ്പും, വ്യവസായ വികസന സെമിനാറും നടത്താൻ യോഗം തീരുമാനിച്ചു.