തൊടുപുഴ: വഴിത്തല പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ ഇന്ത്യൻ ഭരണഘടനയുടെ 'കാവലും കരുതലും" എന്ന വിഷയത്തെപ്പറ്റി സെമിനാറും ചർച്ചയും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. അനിൽകുമാർ വിഷയാവതരണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. രമണൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് നെല്ലിക്കുന്നേൽ, ജോസ് നാക്കുഴിക്കാട്ട്, ഷൈൻ പാറയിൽ എന്നിവർ സംസാരിച്ചു.