നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്ത് മികവുത്സവം പഞ്ചായത്ത് അംഗം സുനിൽ പൂതക്കുഴി ഉദ്ഘാടനം ചെയ്തു. കുഴിത്തോൾ എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിപാടിയിൽ 81 വയസുകാരനായ വാസു കൃഷ്ണൻ ചോദ്യ പേപ്പർ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്ന് 243 പേർ പരീക്ഷ എഴുതി. പരിപാടിയിൽ പഞ്ചായത്ത് അംഗമായ സി.എം. ബാലകൃഷ്ണൻ, കോഡിനേറ്റർ റീജ ഷാബി, ആർ.പിമാരായ ഷീല ടീച്ചർ, ശോഭന ടീച്ചർ, ഇൻസ്ട്രക്ടർമാരായ ശ്രുതി അരുൺ, സൗമ്യ രഞ്ജിത്ത്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.