മൂലമറ്റം: കേരള ജനതയെ പ്രതിസന്ധിയിലാക്കുന്ന സിൽവർലൈൻ പദ്ധതിയ്ക്കെതിരെ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂലമറ്റത്ത് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. നൂറ് കണക്കിന് പ്രവർത്തകർ സർവേകല്ലുകളും മുഖ്യമന്ത്രിയുടെ കോലങ്ങളുമേന്തിയായിരുന്നു പ്രകടനം. മൂലമറ്റം പട്ടണ നടുവിൽ റയിൽ കാലുകൾ നിരത്തി അതിൽ കോലങ്ങൾ കിടത്തി ദഹിപ്പിക്കുകയായിരുന്നു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി കോലത്തിന് തീ കൊളുത്തി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. പി.എ. വേലുക്കുട്ടൻ, അഡ്വ. ശ്രീവിദ്യ, പ്രമോദ് പാടത്തിൽ, അജിത്ത് ഇടവെട്ടി, മിനി സുധീപ്, ഉത്രാടം കണ്ണൻ, എം.ജി. ഗോപാലകൃഷ്ണൻ, എം.കെ. രാജേഷ്, വിഷ്ണു കൊച്ചുപറമ്പൻ, വത്സ ബോസ്, കെ.പി. മധു, അഭിജിത്ത്, അഭിരാം മേനോൻ രമ രാജീവ്, ജയശ്രീ, അനിൽകുമാർ, പി.എൻ. സിന്ധു, ബിജി, ഷീബ, ബിന്ദു, വി.ആർ. ജയകുമാർ, ഗിരീഷ് ബാബു, അനൂപ് ജോൺ, ബിബിൻ ബാബു, അനൂപ് എള്ളക്കാട്ട് എന്നിവർ നേതൃത്വം നൽകി.