വണ്ണപ്പുറം :തെക്കേച്ചിറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി . ഏപ്രിൽ 6 ന് സമാപിക്കും. ഇന്ന് രാവിലെ6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7 ന് പന്തീരടി പൂജ, ശ്രീഭൂതബലി, 9.30ന് കലശാഭിഷേകം, 10 ന് ഉച്ചപൂജ, 11.30 ന് പ്രസാദവിതരണം, 12 ന് പ്രസാദഊട്ട്, വൈകിട്ട് 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി. 30 ന് രാവിലെ പതിവ് പൂജകൾ, 10 ന് ഉച്ചപൂജ, 11 ന് പ്രസാദ വിതരണം, 12.30 ന് പ്രസാദ ഊട്ട്, , 31 ന് രാവിലെ പതിവ് പൂജകൾ, ഏപ്രിൽ 1 ന് രാവിലെ പതിവ് പൂജകൾ, രാത്രി 7 ന് സർവൈശ്വര്യ പൂജ, അത്താഴപൂജ, 2, 3 തിയതികളിൽ പതിവ് പൂജകൾ നടക്കും. 4ന് രാവിലെ പതിവ് പൂജകൾ, 8ന് ദേവിക്ക് പൊങ്കാല, ഏപ്രിൽ 5 ന് രാവിലെ പതിവ് പൂജകൾ, 9.30 ന് കലശാഭിഷേകം,ഉച്ചപൂജ, 11 ന് പ്രസാദ വിതരണം, വൈകിട്ട് 6.30 ന് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി, 9.30 ന് പള്ളിവേട്ട പുറപ്പാട്.