ബൈസൺവാലി: വനദീപം വായനശാലയിൽ പി.എൻ രാഘവൻ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും ഇന്ന് നടക്കും. വൈകിട്ട് 5 ന് വായനശാല ഓഡിറ്റോറിയത്തിൽ വായനശാലപ്രസിഡന്റ് എം.കെ. മാധവന്റെ അദ്ധ്യക്ഷയതിൽ ചേരുന്ന അനുസ്മരണ സമ്മേളനം പി.എൻ രാഘവൻ ഫൗണ്ടേഷൻ രക്ഷാധികാരി കെ.കെ.ജയചന്ദ്രൻ എക്സ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ സ്‌കോളർഷിപ്പ് വിതരണവും ബൈസൺവാലി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് എൻ.കെ.ബിജു ചികിത്സാ സഹായ വിതരണവും നിർവ്വഹിക്കും.ബ്ലോക്ക് പഞ്ചായത്തംഗം രാജമ്മ രാധാകൃഷ്ണൻ,ബൈസൺവാലി ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രീതി പ്രേംകുമാർ,ബൈസൺവാലി പഞ്ചായത്തംഗങ്ങളായ ആതിര ഗിരീഷ് ,റ്റി. എം. രതീഷ് , പൊട്ടൻകാട്എസ്. സി. ബി.പ്രസിഡന്റ് ഷൈലജ സുരേന്ദ്രൻ, ബൈസൺവാലിപഞ്ചായത്ത് വനിതാ കോഓപ്പറേറ്റീവ് സൊസൈറ്റിപ്രസിഡന്റ്സുനോയി ഷാജി ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗംഎം.പി. പുഷ്പരാജൻ,സി.പി. എം ലോക്കൽ സെക്രട്ടറി എം.എസ്. രാജു , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്അലോഷി തിരുതാളിൽ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.കെ. സുശീലൻ എന്നിവർ പ്രസംഗിക്കും. വനദീപം വായനശാല സെക്രട്ടറി കെ.ജി.സാബു സ്വാഗതം പറയും.