തൊടുപുഴ: ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ കെ റെയിൽ വിരുദ്ധ സെമിനാർ 30ന് രാവിലെ 11ന് തൊടുപുഴ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടത്തുന്നു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ പി.സി. ജോർജ് മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ. ഹരി പ്രസംഗിക്കും.