നെടുങ്കണ്ടം : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും മാവടി മേഖലയിൽ കനത്ത നാശനഷ്ടം. മാവടി സ്വദേശിയായ ബിനി യുടെ 58 സെന്റ് ഭൂമിയിലെ ഏലം, വാഴ തുടങ്ങിയ കൃഷികൾ നശിക്കുകയും. മുളയ്ക്കൽ വേണു വിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോവുകയും ചെയ്തു തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി പുനസ്ഥാപിച്ചു പ്രദേശത്ത് കനത്ത കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായി.