നെടുങ്കണ്ടം :1485 നമ്പർ ഉദയഗിരി എസ്എൻഡിപി ശാഖ ഗുരു മന്ദിരത്തിലെ 47 മത് പ്രതിഷ്ഠാ വാർഷികത്തിനും മീന ചതയ മഹോത്സവത്തിനും ഇന്ന് തുടക്കം കുറിക്കും. ശാഖായോഗം പ്രസിഡന്റ് റ്റി.എസ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ആഘോഷ പരിപാടി. യൂണിയൻ പ്രസിഡന്റ് സജീ പറമ്പത്ത് ഉദ്ഘാടനം ചെയ്യും.ശാഖ യോഗം സെക്രട്ടറി ഉല്ലാസൻ പി. റ്റി ആശംസകൾ അർപ്പിക്കും. വർക്കല നാരായണ ഗുരുകുലം ബ്രഹ്മചാരി നിധിൻ മഹോത്സവ സന്ദേശവും മുഖ്യപ്രഭാഷണവും നടത്തും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, യൂണിയൻ വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, ഡയറക്ടർ ബോർഡ് അംഗം കെ.എൻ തങ്കപ്പൻ,യൂണിയൻ കൗൺസിലർ സി.എം ബാബു,യൂണിയൻ കമ്മിറ്റി അംഗം വി.പ്രദീപ്, ശാഖാ യോഗം വൈസ് പ്രസിഡന്റ് പി.എൻ മോഹനൻ എന്നിവർനേതൃത്വം വഹിക്കും.