തൊടുപുഴ: രണ്ടാം ഉത്സവ ദിനമായ ഇന്നലെ രാവിലെ മുതൽ വൻ ഭക്ത ജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. പതിവ് പൂജകൾക്ക് പുറമേ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ചാക്യാർകൂത്ത്, കാഴ്ച ശ്രീബലി എന്നിവ നടന്നു. രാത്രി നടന്ന കൊടിപ്പുറത്ത് വിളക്കിന് ക്ഷേത്രവും പരിസരവും ഭക്ത ജനങ്ങളാൽ നിറഞ്ഞു. അരങ്ങിൽ: വൈകിട്ട് അരങ്ങിൽ നടത്തിയ ഭരതനാട്യം, സോപാന സംഗീതം, കീർത്തന സന്ധ്യ എന്നിവയിൽ പങ്കെടുക്കാൻ നിറഞ്ഞ സദസാണുണ്ടായിരുന്നത്.


ക്ഷേത്രത്തിൽ ഇന്ന്
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ പതിവ് പൂജകൾ, 9ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 12.30ന് ഉച്ചപൂജ, 1ന് പ്രസാദഊട്ട്, രണ്ടിന് ചാക്യാർകൂത്ത്, വൈകിട്ട് 4ന് നടതുറക്കൽ, 4.30ന് കാഴ്ചശ്രീബലി, തൃപ്രയാർ അനിയൻ മാരാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 6.30ന് ദീപാരാധന, 7.15ന് അത്താഴപൂജ, അത്താഴ ശിവേലി, ശ്രീഭൂതബലി, 9ന് വിളക്കിനെഴുത്തള്ളത്ത്.


അരങ്ങിൽ ഇന്ന്

വൈകിട്ട് 6.45ന് പല്ലവി മധു അവതരിപ്പിക്കുന്ന ഭരതനാട്യം, 7.10ന് ഭക്തിഗാനമേള, 8.45 മുതൽ മൂവാറ്റുപുഴ നാട്യലയ സ്‌കൂൾ ഓഫ് ഡാൻസ് ആന്റ് മ്യൂസിക് അവതരിപ്പിക്കുന്ന ഡാൻസ്.