തൊടുപുഴ: ജല ജീവൻ മിഷൻ പദ്ധതി നിർവഹണത്തിന് സംസ്ഥാന സർക്കാർ സ്ഥാപനമായ ജലനിധിയുടെ ഇടുക്കി റീജിയണൽ പ്രോജ്ര്രക് മാനേജ്‌മെന്റ് യൂണിറ്റിൽ കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ പ്രവർത്തിക്കുന്നതിന് സിവിൽ എൻജിനീയറിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളതും കുടിവെള്ള പദ്ധതികളുടെ ഡിസൈനിങ്ങിലും നിർവ്വഹണത്തിലും രണ്ട് വർഷം പ്രവർത്തി പരിചയവുമുള്ളവരുമായവരെ ഡെയിലി വേജസിൽ ആവശ്യമുണ്ട്.

ഏപ്രിൽ 4 ന് രാവിലെ 10.30 ന് തൊടുപുഴ മാതാ ആർക്കേഡിൽ പ്രവർത്തിക്കുന്ന ജലനിധി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 220445, 9495204482 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക