മറയൂർ: ചായക്കടയിൽ മദ്യ വിൽപന നടത്തിവന്ന ദമ്പതികളെ മറയൂർ പൊലീസ് പിടികൂടി. മേലാടിയിൽ സിംഗരാജ് (49), ഭാര്യ ജ്യോതിമണി (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കടയിൽ നിന്ന് 5.5 ലിറ്റർ മദ്യം കണ്ടെടുത്തു. ചായക്കടയുടെ മറവിൽ സ്ഥിരമായി മദ്യവിൽപ്പന നടത്തി വരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എസ്.എച്ച്.ഒ പി.ടി. ബിജോയുടെ നേതൃത്വത്തിൽ എസ്‌.ഐമാരായ ബജിത്ത്‌ലാൽ, അജിത്കുമാർ, ജോസ് സോളമൻ, ഷാജഹാൻ, ശ്രീദീപ്, അനിൽകുമാർ കെ.പി, രാജീവ്, അനൂപ് മോഹൻ, ഹരീഷ്, കവിത, ജി.ജി. ഡെന്നി, എസ്. സജുസൺ എന്നിവർ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. ദമ്പതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.