
തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോർഡ് മദ്യം മയക്കു മരുന്നിന്ന് എതിരെ എല്ലാ നിയോജക മണ്ഡലങ്ങളിലും ജനസഭ സംഘടിപ്പിച്ചു. ആയതിന്റെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലത്തിൽ അൽ അസർ കോളേജിൽ നടന്ന ജനസഭ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ ഉദ്ഘടനം ചെയ്തു.പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ രാജ്, തൊടുപുഴ പൊലീസ് സ്റ്റേഷൻപി. ആർ. ഓ കൃഷ്ണൻ നായർ എന്നിവർ ക്ലാസ്സെടുത്തു. ലഹരിക്കെതിരെയു ഉള്ള പ്രതിജ്ഞ ജില്ലാ ഓഫീസർ, ശങ്കർ എം എസ്സ് ചൊല്ലികൊടുത്തു. പ്രൊഫ.കെ എ ഖാലിദ്, , ഷിജി ജെയിംസ്, സഞ്ജയ് സജീവ് എന്നിവർ സംസാരിച്ചു.