മുതലക്കോടം : ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വർഷിക ശില്പശാല തൊടുപുഴ പെൻഷൻ ഭവനിൽ ചേർന്നു. ലൈബ്രറി പ്രസിഡന്റ്.കെ. സി .സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. .സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഡിസം 11 മുതൽ 15 വരെ തൊടുപുഴയിൽ കേരളത്തിലെ അഞ്ച് പ്രൊഫഷണൽ നാടക സമിതികളെ അണിനിരത്തി ലൈബ്രറിയുടെ നാലാമത് നാടകോത്സവം, വെൺമണി ഗോത്ര സമുഹത്തിന്റെ ഊരിലെത്തി അവരോടൊപ്പം പാട്ടും കവിതയും കഥകളുമായി ഒരു രാവ് ' തുടിതാളം ' എന്ന പേരിൽ, 10 വീട്ടുമുറ്റങ്ങളിൽ പുസ്തക ചർച്ച, തൊടുപുഴ മുനിസിപ്പൽ മൈതാനത്ത് കേരളത്തിലെ പ്രമുഖ കവികളെ പങ്കെടുപ്പിച്ച് കൊണ്ട് കവിയരങ്ങിന് പുറമെ നാല് കവിയരങ്ങുകൾ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പുതിയ എഴുത്ത്കാർക്കായി ഏകദിന സാഹിത്യ ക്യാമ്പ്, ജില്ലാതലത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം, വിദ്യാഭ്യസ ഉന്നത വിജയികളെ ആദരിക്കൽ, വനിതാ സാംസ്‌കാരിക കൂട്ടായ്മ, മെഗാ ശുചീകരണ പ്രവർത്തനം,ഷോർട്ട് ഫിലിം നിർമ്മാണം, ആരോഗ്യ ക്യാമ്പുകൾ, ചെസ്സ്, ഷട്ടിൽ, ആം റസലിംഗ് മത്സരങ്ങൾ. കാർഷിക മേഖലയിൽ ജൈവ അടുക്കളത്തോട്ടം പച്ചക്കറി കൃഷി, കപ്പ ,വാഴകൃഷി.വിവിധ സംവാദങ്ങൾ സെമിനാറുകൾ, ക്ലാസ്സുകൾ, 22 ൽ പരം ദിനാചരണങ്ങൾ, ബാലവേദി, വനിതാവേദി, യുവജനവേദി, വയോജനവേദി, സാംസ്‌കാരികവേദികളുടെ തനതായ പൊതുപരിപാടികൾ.എന്നിവയുടെ സംഘാടനവും ചുമതതലയും ചർച്ച ചെയ്തു.ജോസ് തോമസ് സ്വാഗതവും പി. ആർ. വിശ്വൻ നന്ദിയുംയും പറഞ്ഞു.