ഇടുക്കി: പട്ടികജാതി വികസന വകുപ്പിൽ ഇടുക്കി ജില്ലയിലേക്ക് എസ്.സി പ്രൊമോട്ടർമാരുടെ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രിൽ 3 ന് രാവിലെ 11 മുതൽ ഇടുക്കിയിൽ ഗവ. എഞ്ചിനിയറിംഗ് കോളേജ് നടത്തും . അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവർ ജില്ലാ പട്ടികജാതി വികസന ആഫീസുമായോ, ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ആഫീസർ അറിയിച്ചു.ഫോൺ 04862 20697