ഇടുക്കി :ജില്ലയിലെ ഒഴിവുള്ള 21 ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടിയവർക്കുള്ള അഭിമുഖം ഏപ്രിൽ 5, 6 തീയതികളിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും. ഫോം മാർക്കിന്റെയും ഓൺലൈൻ പരീക്ഷയുടേയും അടിസ്ഥാനത്തിൽ യോഗ്യത നേടിയവർക്കാണ് അഭിമുഖം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് അക്ഷയ വെബ്‌സൈറ്റ്, അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും ഫോൺ: 04862 232 215, 232209.