നെടുങ്കണ്ടം: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനഇന്നും നാളെയുമായി ചെറുതോണിയിലെ ധീരജ് നഗറിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ദീപശിഖാ ജാഥ നെടുങ്കണ്ടത്ത് അനിഷ് രാജൻ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. നെടുംകണ്ടത്ത് നടന്ന യോഗം.ഡി.വൈ.എഫ്. ഐ മുൻ ജില്ലാ പ്രസിഡന്റ് എസ്.സാബു ഉദ്ഘാടനം ചെയ്തു. നേതാക്കളായ രജ്ഞിത്ത് രവി,എസ്. സുധീഷ്,ജിബിൻ മാത്യു, എൻ.കെ. ഗോപിനാഥൻ , ടി എം ജോൺ , സി വി ആനന്ദ് , ജോമോൻ ജോസ് അനിൽ തുടങ്ങിയവർ നേതൃത്വം നൽകും. ജാഥ ആറ് കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റ് വാങ്ങി ചെറുതോണിയിൽ സമാപിക്കും.