കട്ടപ്പന :എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനവും കുടുംബ സഹായനിധി വിതരണവും നടത്തി. എം എം മണി എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.ദീർഘ നാളത്തെ സർവ്വീസിന് ശേഷം വിരമിക്കുന്ന പ്രിവന്റീവ് ഓഫീസർമാരായ പി. ബി രാജൻ, കെ ആർ സത്യൻ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.ബാഡ്ജ് ഓഫ് എക്‌സലൻസ് ലഭിച്ച ഉദ്യോഗസ്ഥരെയും ആദരിച്ചു. സർവീസിലിരിക്കെ അന്തരിച്ച കെ. കെ സജിത് കുമാറിന്റെ കുടുംബത്തിന് ജില്ലാ കമ്മറ്റി സമാഹരിച്ച കുടുംബ സഹായ നിധിയും കൈമാറി. കെ എസ് ഇ എസ് എ പ്രസിഡന്റ് പി എച്ച് ഉമ്മർ അദ്ധ്യക്ഷത നിർവഹിച്ചു. ജനറൽ സെക്രട്ടറി ആർ സജീവ്, സംസ്ഥാന പ്രസിഡന്റ് കെ രാമകൃഷ്ണൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി എ സലിം, എം എസ് മധു, പി റ്റി സിജു, ബി ബൈജു, തുടങ്ങിയവർ പ്രസംഗിച്ചു.