തൊടുപുട: ക്ഷീര കർഷകർ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്.ആവശ്യപ്പെട്ടു.

ക്ഷീരകർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ കൊണ്ടുവരുമെന്നുള്ളത് എട്ടു വർഷം മുമ്പുള്ള തീരുമാനമാണ് . യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ഈ തീരുമാനം പ്രാവർത്തികമാക്കാൻ എൽഡിഎഫ് സർക്കാർ ഒരു നടപടിയുമെടുത്തിട്ടില്ല. ഗ്രാമീണമേഖലയിൽ ഉൾപ്പെടെ ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം.

കാലി തീറ്റകൾക്ക് അമിതമായ വിലവർദ്ധന ഉണ്ടാവുകയും മറ്റു ചെലവുകൾ കൂടുകയും ചെയ്ത ഈ സാഹചര്യത്തിൽ അടിയന്തരമായി ക്ഷീരകർഷകരുടെ കാര്യത്തിൽ ഇടപെട്ടു തീരുമാനങ്ങൾ ഉണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് തോമസ് ഈമെയിൽ സന്ദേശം അയച്ചു.