പടി: കോടിക്കുളം: തൃക്കോവിൽ ശ്രീസുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 3 ന് നടത്തും. ക്ഷേത്രം തന്ത്രി എൻ. ജി സത്യപാലൻ തന്ത്രികളുടേയും ക്ഷേത്രം മേൽശാന്തി കെ എൻ രാമചന്ദ്രൻ ശാന്തികളുടേയും മുഖ്യകാർമ്മികത്വത്തിൽ രാവിലെ 6.10 നും 6.20 നും മദ്ധ്യേ വിശേഷാൽ പ്രതിഷ്ഠാ സമയ പൂജകളും കലശ പൂജകളും, കലശാഭിഷേകങ്ങളും, അഷ്ടദ്രവ്യമഹാഗണപതിഹവനവും, അറുനാഴിപായസവും മഹാ പ്രസാദഊട്ടും വൈകിട്ട് വിശേഷാൽ ദീപാരാധനയും, ദീപകാഴ്ച്ചയും നടത്തും. .10.30 ന് കലശപൂജകൾ.11.30 ന് കലശാഭിഷേകങ്ങൾ.12.15 ന് മദ്ധ്യാഹ്നപൂജ.12.30 ന് മഹാപ്രസാദഊട്ട്. വൈകിട്ട് 5 ന് നടതുറക്കൽ.6.30 ന് വിശേഷാൽ ദീപാരാധന.