കുമളി:അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി കുമളിയിൽ ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്റർ മന്ത്രി വി ശിവൻകുട്ടി വെർച്വലായിഉദ്ഘാടനം ചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾക്കു സഹായം ലഭ്യക്കുന്നതിനായി ഹിന്ദി / ബംഗാളി / മലയാളം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്നവരെ ഇവിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട് .ജോലി , ബാങ്കിങ് , ആരോഗ്യം , യാത്ര , അപകടത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്കുള്ള സഹായം ലഭ്യമാക്കൽ , നിയമ പരിരക്ഷ സംബന്ധിച്ച അവബോധം നൽകൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും . സമ്മേളനത്തിൽ കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. കെ എം സിദ്ദീഖ്, വിനോദ് ഗോപി ,വി ഐ സിംസൺ, സജി വെമ്പള്ളി, പി പി റഹിം, തോമസ് ചെറിയാൻ, കെ കെ അൻസാരി, സൻസി മാത്യു എന്നിവർ സംസാരിച്ചു. ജില്ലാ ലേബർ ഓഫീസർ പി എം ഫിറോസ് സ്വാഗതവും പീരുമേട് അസി. ലേബർ ഓഫീസർ ശ്രീനാഥ് നന്ദിയും പറഞ്ഞു