
പീരുമേട് : ഗ്രാമ പഞ്ചായത്തും വണ്ടിപ്പെരിയാർകമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി . കുടുബസംഗമത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് കുടുംബാംഗങ്ങൾക്കും ആവശ്യമായ ബോധവൽക്കരണം നൽകാനും മാനസികോല്ലാസത്തിനും വേണ്ടി പരിപാടികളുംസംഘടിപ്പിച്ചു .പഞ്ചായത്ത് പ്രസിഡന്റ് എസ് സാബു ഉദ്ഘാടനം നിർവഹിച്ചു,. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ എൻ. സുകുമാരി അദ്ധ്യക്ഷത വഹിച്ചു.എ. രാമൻ സ്മിത മോൾ ഷൈജൻ. ശശികല ,ഡോ: ഡോൺ ബോസ്‌ക്കോ. ഡോ: ആനന്ദ്
ബീന ജോസഫ് , സബിനമുഹമ്മദ് , എന്നിവർ സംസാരിച്ചു.പാമ്പനാർ സിംഫണി അവതരിപ്പിച്ച ഗാനമേള നടത്തി. പരിപാടിക്ക്‌ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് നന്ദി പറഞ്ഞു.