തൊടുപുഴ: മൂലമറ്റത്ത് നടന്ന വെടിവെയ്പ്പ് സംഭവത്തിൽ നിരപരാധിയായ യുവാവ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം വിശദമിയി അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ലാക്കമ്മറ്റി അംഗം കെ.എൽ ജോസഫ് ആവശ്യപ്പെട്ടു. മൂലമറ്റത്ത് അശോക കവലയിലെ തട്ടുകടയിൽ നടന്ന മർദ്ദനത്തെ തുടർന്ന് ഫിലിപ്പ് അവിടെ മലമൂത്ര വിസർജനം വരെ നടത്തിയിരുന്നു. അതിന്റെ വേദനയിലും വിഷമത്തിലും ഫിലിപ്പ് വീട്ടിൽ പോയി തോക്കെടുത്ത് കൊണ്ടുവന്ന് ആകാശത്തേക്ക് വെടിവച്ചിട്ട് തിരികെ പോയി. അയാളുടെ പുറകേ പോയി വണ്ടി തല്ലിതകർക്കുകയും മാതാവിനെ തള്ളി താഴെയിടുകയും ചെയ്തവർ എന്തിന് വേണ്ടി അത് ചെയ്തു. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ടും സി പി എം ന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്താനും ആലോചനയുണ്ട്. തട്ടുകടയിലും എ കെ ജി കവലയിലും നടന്ന നരനായാട്ടിൽ പങ്കെടുത്ത മുഴുവൻ ആളുകളുടേയും പേരിൽ കേസ് എടുക്കണമെന്നും കെ എൽ ജോസഫ് ആവശ്യപ്പെട്ടു.