തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ തൊടുപുഴ മേഖലായോഗം യൂണിയൻ ഹാളിൽ നടന്നു. യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. കലാ കായികോത്സവം- 2022, സാമൂഹ്യക്ഷേമ വിദ്യാഭ്യാസ നിധി സമാഹരണം വിജയിപ്പിക്കുന്ന കാര്യങ്ങൾ എന്നിവ സംബന്ധിച്ച് തീരുമാനമെടുത്തു. ഉടുമ്പന്നൂർ മേഖലായോഗം ഉടുമ്പന്നൂർ ശാഖാ ഹാളിൽ നടന്നു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജാ ശിവൻ,​ ഉടുമ്പന്നൂർ ശാഖാ പ്രസിഡന്റ് പി.ടി. ഷിബു, വിവിധ ശാഖാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. വിഷുദിനത്തിൽ നടക്കുന്ന സാമൂഹ്യക്ഷേമ വിദ്യാഭ്യാസ നിധി സമാഹരണം, കലാകായികോത്സവം- 2022 എന്നിവ വിജയിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്തു. 8 ശാഖകളിലെ ശാഖാ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.