പടി: കോടിക്കുളം: തട്ടക്കാട്ടമ്മയുടേയും ശ്രീധർമ്മശാസ്താവിന്റേയും പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 1,2 തിയതികളിൽ ക്ഷേത്രം തന്ത്രി തൃക്കാരിയൂർ, ഇഞ്ചിയൂർ മനയിൽനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. 2 ന് ഉച്ചക്ക് ശേഷം 2 മണിക്ക് ക്ഷേത്ര സാങ്കേതത്തിൽ വെച്ച് കുടുംബയോഗവും നടത്തും. ഒന്നാം ദിവസം രാവിലെ 6 ന് ഗണപതി ഹോമം.7 ന് ഉഷ പൂജ.12 ന് ഉച്ച പൂജ. വൈകിട്ട് 6.30 ന് ദീപാരാധന.7 ന് ഭഗവതിസേവ.8 ന് അത്താഴ പൂജ.8.30 ന് പ്രസാദശുദ്ധി, അനുബന്ധ ഹോമങ്ങൾ. രണ്ടാം ദിവസം രാവിലെ 6 ന് ഗണപതിഹോമം.7 ന് ഉഷ പൂജ.8 മുതൽ കലശപൂജ.10.30 മുതൽ കലശാഭിഷേകം, തുടർന്ന് ശ്രീധർമ്മശാസ്താവിനും സർപ്പ ദേവതകൾക്കും കലശാഭിഷേകം. സർപ്പപൂജ, നൂറും പാലും.12 ന് ഉച്ച പൂജ.