തൊടുപുഴ: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരത്തിൽ ജില്ലയിൽ ആലക്കോട് പ്രാഥമികരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും മണക്കാട് പ്രാഥമികാരോഗ്യകേന്ദ്രം രണ്ടാം സ്ഥാനവും നേടി. കാഞ്ചിയാറിനാണ് മൂന്നാം സ്ഥാനം.
രണ്ടാം തവണയാണ് പുരസ്‌കാരത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം അലക്കോട് പ്രാഥമികരോഗ്യ കേന്ദ്രംനേടുന്നത്. സാന്ത്വനപരിചരണപദ്ധതികൾ നടപ്പാക്കിയതിലെ മികവിനൊ പ്പം പകർച്ച വ്യാധി നിയന്ത്രണം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കൈവരിച്ച നേട്ടം ജീവിതശൈലീ രോഗ നിയന്ത്രണത്തിനായി ആവിഷ് കരിച്ച ജനകീയ പദ്ധതികൾ എന്നിവ വിലയിരുത്തിയാണ് അലക്കോട് പി.എച്ച്.സിയെ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിനർഹമാക്കിയത്. അഞ്ചു ലക്ഷം രൂപയും പ്രശം സാ പത്രവുമാണ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥ മാക്കുന്ന പഞ്ചായത്തിനു ലഭിക്കുക.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിലാണ് മണക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം ആർദ്രകേരളംപുരസ്‌കാരം രണ്ടാം സ്ഥാനം നേടിയത്. ഇതിനായി ഒരു ആരോഗ്യ ഭൗത്യ സേനയെ പഞ്ചായത്തും ആരോഗ്യ കേന്ദ്രവും ചേർന്ന് രൂപവത്കരിച്ചു. ആശാ വർക്കർമാരും പരിശീലനം നേടിയ സ്ത്രീകളുമായിരുന്നു നേതൃത്വം . ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഡെങ്കിപ്പനി ഉൾപ്പടെയുള്ള മാരക വ്യാധികൾക്ക് തടയിടാനായി . കോവിസ് പ്രതിരോധം, ക്ഷയരോഗ നിവാരണം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മികവും പുരസ്‌കാരത്തിലേക്ക് അടുപ്പിച്ചു.
നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ മികവിനാണ് കാഞ്ചിയാറിന് മൂന്നാം സ്ഥാനം ലഭിച്ചത്..കൊവിഡ് വാക്‌സിനേഷൻ, പാലിയേറ്റിവ് പ്രവർത്തനങ്ങൾ, വാർഡ് സാനിറ്റേഷൻ, കുടിവെള്ളം (ജലജീവൻ പദ്ധതി), മാലിന്യ നിർമാർജനം (ഹരിതകർമ്മ സേനയുടെ പ്രവർത്തനം), തുടങ്ങി എല്ലാ മേഖലകളിലും മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്ത് കൈവരിച്ചിട്ടുള്ളത്