തൊടുപുഴ: ഒരുമയുടെ രാഷ്ട്രീയ പാഠം പറയുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള നാടകയാത്ര 12ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നാടകാവതരണം നടത്തും. കൊവിഡാനന്തര ലോകം ചർച്ച ചെയ്യുന്ന 'ഏക ലോകം ഏകാരോഗ്യം" എന്ന ആശയത്തെ ആധാരമാക്കിയുള്ള 'ഒന്ന്'' എന്ന നാടകം 13 വരെ കേരളത്തിൽ പര്യടനം നടത്തും. ജില്ലയിൽ ഒന്നിന് വൈകിട്ട് അഞ്ചിന് തൊടുപുഴ വെങ്ങല്ലൂരിൽ നാടകയാത്ര എത്തി ചേരും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നാടകയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാനും മുൻ മുനിസിപ്പൽ ചെയർമാനുമായ രാജീവ് പുഷ്പാംഗദൻ അദ്ധ്യക്ഷനാകും. രണ്ടിന് രാവിലെ 10ന് ചെറുതോണി പൊലീസ് അസോസിയേഷൻ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നിന് അടിമാലി മിനി പഞ്ചായത്ത് ഹാളിലും നാടകാവതരണം നടക്കും.