
അടിമാലി: 200 എക്കർ മാമ്പിള്ളികുടിയിൽ വർഗീസിന്റെ മകൻ ലിജോയെ (32) വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ ലിജോയെ കാണാനില്ലായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പുറത്തെടുത്ത മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: ഫിലോമിന. സഹോദരി: റിജ അനീഷ്.