തൊടുപുഴ : എൽ. ഡി. എഫ് ഗവൺമെന്റിന്റെ വാഗ്ദാന ലംഘനത്തിനെതിരെ എൻജിഒ സംഘിന്റേ നേതൃത്വത്തിൽ ഇന്ന് ജീവനക്കാർ കരിദിനമായി ആചരിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു . ഇതിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനുമുന്നിൽ ധർണ്ണ നടത്തും . പങ്കാളിത്തെ പെൻഷൻ പിൻവലിക്കുക, കുടിശ്ശിക ക്ഷാമബത്ത ഗഡുക്കൾ അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നച്ചാണ് ധർണ്ണ.