കുടയത്തൂർ: ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോളപ്ര സ്വദേശി എറപുറത്ത് ഷാജുവിനെ (55) യാണ് തൃശൂർ ഒല്ലൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷാജുവിനെ ബുധനാഴ്ച്ച വൈകിട്ടാണ് തിരിച്ചറിഞ്ഞത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കോണ്ട് വരും. സംസ്ക്കാരം പിന്നീട്. ഭാര്യ: ബീന . മക്കൾ: അയോണ, അർപ്പണ.