തൊടുപുഴ: കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി അനുസ്മരണം നടത്തി. 'ഓർമ്മകളിലെന്നും നമ്മുടെ കൂരാൻ ' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിനോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും രാജീവ് ഭവനിൽ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ സഹായനിധി വിതരണവും നടന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ എന്നിവർ മുഖ്യാഥിതികളായി. മുൻ ഡി.സി.സി പ്രസിഡന്റും നിയാസ് കൂരാപ്പിള്ളി ട്രസ്റ്റ് ചെയർമാനുമായ റോയി കെ. പൗലോസ് വിദ്യാഭ്യാസ സഹായനിധിയുടെ വിതരണം നിർവ്വഹിച്ചു. ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, എൻ.ഐ. ബെന്നി, ചാർലി ആന്റണി,​ ടി.ജെ പീറ്റർ, ഷിബിലി സാഹിബ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മാത്യു കെ ജോൺ, എൻ.കെ. ബിജു, നിഷാ സോമൻ, സി.എം. മുനീർ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.