ഇളംദേശം :ബ്ലോക്ക് പഞ്ചായത്ത് മുഖേന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ സംഗമവും ബോധവൽക്കരണവും ശനിയാഴ്ച 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.
ഡീൻ കുര്യാക്കോസ് എം. പി സംഗമം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ അദ്ധ്യക്ഷത വഹിക്കും. ഗുണഭോക്താക്കൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവൽക്കരണവും സംശയ ദൂരീകരണവും നടത്തുന്നതിനുള്ള സൗകര്യവും അതോടൊപ്പം ഭവന നിർമ്മാണത്തിന് ആവശ്യമായ സാധനസാമഗ്രികളുടെയും സഹായ സ്ഥാപനങ്ങളുടെയും സ്റ്റാളുകളും ക്രമീകരിക്കുന്നതായിരിക്കുമെന്നും എല്ലാ പിഎംഎവൈ ജി ഗുണഭോക്താക്കളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.