dyfi

ചെറുതോണി.ഡി. വൈ. എഫ്. ഐ ജില്ലാ സമ്മേളനത്തിന് ചെറുതോണിയിൽ ആവേശകരമായ തുടക്കം.രാവിലെ സമ്മേളന നഗരിയായധീരജ് നഗറിൽ (ചെറുതോണി ടൌൺ ഹാൾ )നിന്നും പ്രതിനിധികൾ പ്രകടനമായെത്തി ചെറുതോണി സെൻട്രൽ ജംഗ്ഷനിൽ പ്രതേകം തയ്യാറാക്കിയ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി. തുടർന്ന് ജില്ലാ പ്രസിഡന്റ് പി പി സുമേഷ് പാതകഉയർത്തി. പ്രതി നിധി സമ്മേളനംഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ഏ ഏ റഹിം ഉദ്ഘാടനം ചെയ്തു അഡ്വ കെ എൻ ഷിയാസ് രക്ത സാക്ഷി പ്രമേയവും എം എസ് ശരത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് സ്വാഗത സംഘം ചെയർമാൻ പി ബി സബിഷ് സ്വാഗതം പറഞ്ഞു . ജില്ലാ സെക്രട്ടറി േേമഷ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജയിക് സി തോമസ് ,ഗ്രീഷ്മ അജയഘോഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഇന്നും തുടരും