നെടുങ്കണ്ടം : സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിക്കുന്നതിൽ ഒന്നാം സ്ഥാനം നേടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് . 113.8 ശതമാനം ഫണ്ടാണ് 20 21 - 22 സമ്പത്തിക വർഷം ചെലവഴിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ ഒന്നാം സ്ഥാനം നെടുങ്കണ്ടത്തിനും ചെങ്ങന്നൂർ രണ്ടാം സ്ഥാനവും നേടി. ഉത്പാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകൾ തിരിച്ച് പട്ടിക ജാതി , പട്ടിക വർഗ്ഗം, ജനറൽ എന്ന വർഷം വികസന ഫണ്ടുകൾ പൂർണ്ണമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക പൂർണ്ണമായി വിനിയോഗിച്ചു. ഈ സ്വരാജ് ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിലും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 176 ശതമാനം ഫണ്ട് ചില വഴികളിലൂടെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അഭിമാന നേട്ടം നേടിയെന്ന് സ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, ബിസി ഒ എം.കെ ദിലീപ് എന്നിവർ പറഞ്ഞു.