binu
ബിനു ജോൺ

തൊടുപുഴ: നിർദ്ധന യുവാവ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ചികിൽസാ സഹായം തേടുന്നു. പന്നിമറ്റം തുരുത്തിപ്പിള്ളിൽ ബിനു ജോൺ (42) ആണ് രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. അണുബാധയെ തുടർന്നു. വയറിനുള്ളിൽ വെള്ളം കെട്ടുകയും കരൾ പ്രവർത്തനരഹിതമാകുകയുമായിരുന്നു. നേരത്തെ മഞ്ഞപ്പിത്തവും കൊവിഡും ബാധിച്ചിരുന്നു. ഒട്ടോറിക്ഷാ തൊഴിലാളിയാണ്.രണ്ടു കുട്ടികളും ഭാര്യയും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു . ശസ്ത്രക്രിയയ്ക്ക് 30 ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഏക സഹോദരിയും ഭാര്യയും കരൾ ദാനം ചെയ്യുന്നതിനു തയാറായിട്ടുണ്ടെന്നു പത്രസമ്മേളനത്തിൽ പങ്കെടുത്ത ജനകീയ സമിതി കൺവീനർ ഫാ.തോമസ് പൂവത്തിങ്കൽ, ചെയർപേഴ്സൺ ഇന്ദു ബിജു, അംഗങ്ങളായ രാജു കുട്ടപ്പൻ, കബീർ കാസിം, സജി ആലയ്ക്കത്തടത്തിൽ എന്നിവർ അറിയിച്ചു. സഹായം ലഭ്യമാക്കുന്നതിനായി വെള്ളിയാമറ്റം ഫെഡറൽ ബാങ്കിൽ ഇവരുടെ നേതൃത്വത്തിൽ ജോയിന്റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.അക്കൗണ്ട് നമ്പർ12100100095854.ഐഎഫ്എസ് സി കോഡ്: എഫ്ഡിആർഎൽ0001210.